മുംബൈ: സ്വപ്രയത്നത്താല്‍ ജീവിതവിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയായി സ്ട്രീമിങ് ഡേറ്റ ടെക്നോളജി കമ്പനിയായ കോണ്ഫഌവന്റിന്റെ സഹസ്ഥാപക നേഹ നര്‍ഖഡെ(37) തെരഞ്ഞെടുക്കപ്പെട്ടു. ഐ.ഐ.എഫ്.എല്‍. വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022-ലാണ് നേഹ ഇടംപിടിച്ചത്.13,380 കോടി രൂപ ആസ്തിയുള്ള നേഹ നര്‍ഖഡെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ 336-ാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലെ പുനെയില്‍ ജനിച്ചുവളര്‍ന്ന നേഹ, പുനെ സര്‍വകലാശാലയില്‍ നിന്നാണ് എന്‍ജിനീയറിങ്ങില്‍ സയന്‍സ് ബിരുദം നേടിയത്. തുടര്‍ന്ന് ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 2014-ല്‍ ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ചാണ് നേഹയും രണ്ടു സഹപ്രവര്‍ത്തകരും ചേര്‍ന്ന് കോണ്ഫഌവന്റ് സ്ഥാപിച്ചത്. ഓപ്പണ്‍ സോഴ്സ് മെസേജിങ് സംവിധാനം അപ്പാചെ കാഫ്കയുടെ സഹസ്രഷ്ടാവ് കൂടിയാണ് നേഹ. നിരവധി ടെക്നോളജി കമ്പനികളുടെ നിക്ഷേപകയായും ഉപദേശകയായും നേഹ പ്രവര്‍ത്തിക്കുന്നു.ഇന്ത്യയിലെ കോടീശ്വരിമാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നേഹ. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദമെടുക്കാന്‍ 2007 ല്‍ അവര്‍ യു.എസിലേക്കു പോയത്.
സമ്പന്ന വനിതകളുടെ പട്ടികയില്‍ നേഹയും
