ശ്രീചിത്ര പുവർ ഹോമിൽ പതിനാലുകാരനായ അന്തേവാസിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര പൂവർഹോമിൽ 14 കാരനായ അന്തേവാസിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. ആര്യനാട് സ്വദേശിയായ ആൺകുട്ടിക്കാണ് അഞ്ച് സഹപാഠികളുടെ മർദ്ദനമേറ്റത്. ഷൂ ഉപയോഗിച്ച് ചവിട്ടിയും അടിച്ചും ദേഹമാസകലം മർദ്ദനത്തിന്റെ പാടുകൾ ഉണ്ട്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം ആറിനാണ് കുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയെ ഉപദ്രവിച്ച മറ്റു കുട്ടികൾക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →