ജപ്പാനെ വിറപ്പിച്ച് നാന്‍മഡോള്‍ ചുഴലിക്കാറ്റ്

ടോക്കിയോ: ജപ്പാനെ വിറപ്പിച്ച് നാന്‍മഡോള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് തീരംതൊട്ടത്. രണ്ട് പേര്‍ മരിച്ചു, 90 പേര്‍ക്കു പരുക്കേറ്റു. അപകടമേഖലയില്‍ നിന്ന് 90 ലക്ഷം പേരെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചതാണ് ദുരന്ത വ്യാപ്തി കുറച്ചത്.

അതിതീവ്ര ചുഴലിക്കാറ്റായ നാന്‍മഡോള്‍ ജപ്പാന്റെ തെക്കേയറ്റത്തുള്ള ക്യുഷു ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കരതൊട്ടത്. രാജ്യത്തെ വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. 3.5 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി.

ഗതാഗതവും താറുമാറായി. ഹോന്‍ഷു മേഖലയിലൂടെയായിരിക്കും കാറ്റിന്റെ സഞ്ചാരദിശയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മേഖലകളിലുള്ള ആളുകളോട് എമര്‍ജന്‍സി ഷെല്‍റ്ററുകളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍, ബോട്ട്, വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →