ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ലോകം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നു ലോകബാങ്കിന്റെ മുന്നറിയിപ്പ്. വിവിധരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി പണനയം കടുപ്പിക്കുന്നത് മാന്ദ്യത്തിലേക്കു നയിക്കുമെന്നു ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്പാദനം കൂട്ടുകയും പണപ്പെരുപ്പത്തിന് അയവുവരുത്താന്‍ വിതരണത്തിലെ തടസങ്ങള്‍ നീക്കണമെന്നും ലോകബാങ്ക് നിര്‍ദേശിച്ചു.
ആഗോളമാന്ദ്യത്തിന്റെ നിരവധി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 1970 ല്‍ മാന്ദ്യത്തില്‍നിന്നു കരകയറിയശേഷമുള്ള ഏറ്റവും താണനിലയിയാണ് ആഗോളസമ്പദ് വ്യവസ്ഥ.പണപ്പെരുപ്പം നിയന്ത്രിക്കാനായി സെന്‍ട്രല്‍ ബാങ്കുകള്‍ നടത്തുന്ന ആഗോള പലിശനിരക്ക് വര്‍ധന 4 ശതമാനത്തിലെത്തും. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാണിത്.
അമേരിക്ക മുതല്‍ യുറോപ്പും ഇന്ത്യയും വരെ രാജ്യങ്ങള്‍ വലിയതോതില്‍ പലിശനിരക്ക് ഉയര്‍ത്തുകയാണ്.എന്നാല്‍, ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വളര്‍ച്ചയ്ക്കു തിരിച്ചടിയാണ്. നിക്ഷേപം കുറയുന്നു, തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നു.-റിപ്പോര്‍ട്ടില്‍ പറയുന്നു.ആഗോള വളര്‍ച്ച കുത്തനെ കുറയുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മിക്ക രാജ്യങ്ങളും മാന്ദ്യത്തിലേക്കു വീഴുമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയശേഷം ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു. ഭക്ഷ്യ വിതരണത്തെ തകിടം മറിച്ച യുക്രൈന്‍ യുദ്ധം, കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ തുടരുന്നതുമൂലം െചെനയില്‍ ആവശ്യകത കുറഞ്ഞത്, കാര്‍ഷികമേഖലയെ ബാധിച്ച കാലാവസ്ഥാമാറ്റങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ലോകരാജ്യങ്ങള്‍ റെക്കോഡ് വിലക്കയറ്റവും പണപ്പെരുപ്പവുമാണു നേരിടുന്നത്.ന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഗസ്റ്റില്‍ റിപ്പോ റേറ്റ് നിരക്ക് 5.40 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെത്തുടര്‍ന്ന് ഓഗസ്റ്റില്‍ രാജ്യത്ത് ചില്ലറ മേഖലയിലെ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂെലെയില്‍ ഇത് 6.71 ശതമാനമായിരുന്നു.

