പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനില്‍

സമര്‍കന്ദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനില്‍. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെയുള്ള ഏഴു ലോക നേതാക്കളുമായി രാജ്യാന്തര വിഷയങ്ങളിലും ഉഭയകക്ഷിതലത്തിലും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുമെന്നാണു വിവരം.പെട്രോള്‍ ഇറക്കുമതി സംബന്ധിച്ച് റഷ്യ ഇന്ത്യയും ചൈനയുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. ഉസ്ബെക്കിസ്ഥാനിലെ സമര്‍കന്ദിലാണ് ഉച്ചകോടി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തിനുശേഷമാണ് ഷാങ്ഹായ് സഹകരണ ഓര്‍ഗെനെസേഷന്‍ അംഗങ്ങളായ ലോകനേതാക്കളുടെ നേരില്‍ക്കണ്ടുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നത്. ഇന്ത്യക്കും റഷ്യയ്ക്കും പുറമേ ചൈന, കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഓര്‍ഗെനെസേഷനിലെ മറ്റംഗങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →