സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  സെപ്റ്റംബർ 16 മുതൽ ഒക്‌ടോബർ 10 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. ഓൺലൈനായും ഫീസ് അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും ഉപയോഗിച്ച് ഒക്‌ടോബർ 12 വൈകിട്ട്  5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം.   പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്. 01-01-2022 ന് 17 വയസ്സ് പൂർത്തിയായിരിക്കണം. സർവീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികളുടെ പരമാവധി പ്രായം 48 വയസാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 2560362.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →