ബാണാസുര സാഗര്‍ ഡാം : റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ 12/09/2022 അപ്പര്‍ റൂള്‍ ലെവല്‍ 775 മീറ്ററാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്ന മുറയ്ക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

നിലവില്‍ സെക്കന്റില്‍ 20 മുതല്‍ 60 ക്യൂബിക്ക് മീറ്റര്‍ വരെ വെളളമാണ് ഡാമിലേക്ക് എത്തി ക്കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ മൂന്ന് ദിവസത്തിനകം ഇപ്പോഴത്തെ അപ്പര്‍ റൂള്‍ ലെവലായ 775 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 14 ന് രാവിലെ 8 മണിയ്ക്ക് ശേഷം ഘട്ടം ഘട്ടമായി സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ വരെ വെള്ളം കാരമാന്‍ തോട്ടിലേക്ക് തുറന്ന് വിടാന്‍ സാധ്യതയുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണ മെന്ന് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →