കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 13ന് നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവഹിക്കും.
പുതിയ ബ്ളോക്കിന്റെ നിർമാണത്തിനായി 278 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. രണ്ടുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലാബ്, ഫാർമസി, നാല് ഒ.പി, സ്പെഷ്യൽ ഒപി അത്യാഹിത വിഭാഗം തുടങ്ങിയവയാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ മുറികളാണ് നിർമ്മിക്കുന്നത്.
എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. ഇൻകലാണ് കെട്ടിടത്തിന്റെ രൂപരേഖ തയറാക്കിയിരിക്കുന്നത്. 24 മാസം കൊണ്ട് പണി പൂർത്തിയാക്കി കെട്ടിടം ജനങ്ങൾക്കാതി തുറന്നുകൊടുക്കാനാണു തീരുമാനം.

