സ്ഫോടനം; അഫ്ഗാനില്‍ മതപുരോഹിതനുള്‍പ്പെടെ 20 മരണം

ഹെറാത്ത്: അഫ്ഗാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗ മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ പ്രമുഖ പുരോഹിതന്‍ മുജീബ്-ഉല്‍ റഹ്മാന്‍ അന്‍സാരി കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഉച്ചപ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനം. മസ്ജിദുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയമായിരുന്നു. രാജ്യത്തെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ അഫ്ഗാനിലുടനീളം ഏറെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ പുരോഹിതനായിരുന്നു മുജീബ്-ഉല്‍ റഹ്മാന്‍ അന്‍സാരി. വിദേശ ശക്തികള്‍ പിന്‍വാങ്ങിയതോടെ 2021-ല്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനുമായി അടുത്തു. അന്‍സാരിയുടെ മരണം താലിബാന്‍ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →