മ്യാന്‍മറില്‍ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ക്കും ഭര്‍ത്താവിനും തടവുശിക്ഷ

യാംഗൂണ്‍: കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനു മ്യാന്‍മറില്‍ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ക്കും ഭര്‍ത്താവിനും തടവുശിക്ഷ. മുന്‍ അംബാസഡര്‍ വിക്കി ബൗമാന്‍, ഭര്‍ത്താവും ബര്‍മീസ് കലാകാരനുമായ ഹതീന്‍ ലിന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം വീതമാണ് സൈനിക ഭരണകൂടം തടവുശിക്ഷ വിധിച്ചത്.2002 മുതല്‍ 2006 വരെ ബ്രിട്ടീഷ് അംബാസഡറായിരുന്നു ബോമാന്‍. ഫോറിനേഴ്സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസത്തില്‍ നിന്ന് വ്യത്യസ്തമായ മേല്‍വിലാസത്തിലാണ് താമസിക്കുന്നത് എന്ന കാര്യം മറച്ചുവച്ചെന്ന കേസിലാണ് ശിക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →