ജിൽ ഓണാലോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : പോലീസ് കേസെടുത്തു

പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ഓണാലോഷത്തിനിടെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘ‌ർഷത്തിനിടെ കോളേജിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു. അധ്യാപകരെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി, ശ്രീഹരി, ഹസീബ്, ഷബീബ് മല്ലുഫ് , സാരംഗി രാജ് എന്നീ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം കോളേജിലെത്തിയ പൊലീസ് സംഘം വിദ്യാർത്ഥികളെ മർദ്ദിച്ചതായി ആരോപണമുണ്ട്. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ പലകയൂർ സ്വദേശി പ്രവീൺകുമാറിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ് പ്രവീൺ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →