ചാലിയാർ ജലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി. ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

സെപ്റ്റംബർ 10ന് നടക്കുന്ന ചാമ്പ്യൻസ് സ്പോർട്സ് ലീഗ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വള്ളംകളിയിൽ ഒൻപത് ചുരുളൻ വള്ളങ്ങളാണ് മത്സരിക്കുക. ഓരോ വള്ളത്തിലും 30 പേർ വീതമുണ്ടാകും. മൂന്നു തലത്തിലായാണ് മത്സരം നടക്കുക.

വള്ളംകളി പുതിയ പാലത്തിൽ നിന്ന് തുടങ്ങി പഴയ പാലത്തിൽ അവസാനിക്കും. ജലോത്സവത്തിന്റെ ഭാഗമായി പ്രാദേശികതലത്തിൽ വള്ളംകളിയും കയാക്കിങ്ങും സംഘടിപ്പിക്കും. ചാലിയാറിന്റെ ഇരുകരകളിലുമായി കാണികൾക്ക് മത്സരം വീക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടം,ഡിടിപിസി എന്നിവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →