ഏറ്റവും തീവ്രതയേറിയ ചുഴലിക്കൊടുങ്കാറ്റ് ഹിന്നാമ്നോര്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

ടോക്കിയോ: ലോകത്ത് ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കൊടുങ്കാറ്റ് – ഹിന്നാമ്നോര്‍ കിഴക്കന്‍ ചൈനാ കടലില്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്.

കിഴക്കന്‍ ചൈനാ കടലിനു മുകളിലാണ് ഇപ്പോള്‍ ഹിന്നാമ്നോറിന്റെ സ്ഥാനം. കാറ്റിനു മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ കിഴക്കന്‍ തീരങ്ങള്‍, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കൊടുങ്കാറ്റ് സാരമായി ബാധിക്കും. യു.എസിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഹിന്നാമ്നോര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ചുഴലിക്കൊടുങ്കാറ്റ് പേമാരിക്കു കാരണമാകും. 300 മില്ലീമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം, അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി ശാന്തമാണണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റില്‍ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. മുമ്പ് 1961ലും 1997 ലുമാണ് ഇവിടെ കൊടുങ്കാറ്റില്ലാത്ത സാഹചര്യമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →