നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തു. കരകുളത്താണ് മൂന്ന് നായ്ക്കളെ 29/08/2022 നാട്ടുകാർ കുഴിച്ചു മൂടിയത്. പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്നേഹികളുടെ പരാതിയിലാണ് അഞ്ചു പേർക്കെതിരെ കേസ്.

നായ്ക്കളെ കുഴിച്ചുമൂടിയ അഞ്ചുപേർക്കെതിരെയാണ് കേസ്. വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം ഫലം വന്നതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിചേർത്ത നാട്ടുകാരാണോ പട്ടിയെ കൊന്നതെന്ന് വ്യക്തമാകാൻ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →