മാലിന്യപരിപാലനം : സമഗ്ര പദ്ധതിയുമായി പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് 1400 ബയോബിന്നുകൾ വിതരണം ചെയ്തു

 പഞ്ചായത്ത് പ്രദേശത്തെ മാലിന്യ മുക്തമാക്കുക എന്ന  ലക്ഷ്യത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഊർജിതമാക്കി  പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്. മാലിന്യപരിപാലന പ്രവർത്തനം ശരിയായ രീതിയിൽ നടപ്പിലാക്കാൻ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം സംസ്കരിക്കുന്ന രീതിയാണ് പഞ്ചായത്തിൽ നടന്നു വരുന്നുന്നത്. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനകൾ വഴി വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചും വരുന്നു.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന രീതി നടപ്പിലാക്കുന്നതിന് പഞ്ചായത്തിൽ നിന്ന് സബ്സിഡി നിരക്കിൽ ജൈവവള നിർമ്മാണ സംവിധാനങ്ങൾ നൽകിവരുന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഇതുവരെ 1400 ബയോ ബിന്നുകൾ വിതരണം ചെയ്തു.

 അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ  സേനകൾ ഭവന സന്ദർശനം നടത്തി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് സ്വകാര്യ ഏജൻസികൾക്ക് നൽകി വരുന്നു. ഹരിത കർമ്മ സേനയുടെ സേവനത്തിന് വീടുകളിൽ നിന്ന് 50 രൂപയും കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും യൂസർ ഫീ ഈടാക്കി വരുന്നു. പദ്ധതിയിൽ സഹകരിക്കുന്ന എല്ലാ വീടുകൾക്കും ഹരിത കാർഡും നൽകുന്നു.date

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →