ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍, ലുലുമാളില്‍ ചൊവ്വാഴ്ച ഏകദിന കൗണ്ടർ പ്രവര്‍ത്തിക്കും

ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 30) രാവിലെ 10.30 ന് ഏകദിന കൗണ്ടർ തുറക്കും. ഉച്ചക്ക് 2.30 ന് പ്രചരണ പരിപാടികള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്  ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഹരിശ്രീ അശോകൻ മുഖ്യാതിഥി ആയി പങ്കെടുക്കും. ലുലു മാളിലെത്തുന്ന പൊതുജനങ്ങൾക്ക് ആധാർ കാർഡ് , വോ‍ട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയുമായി വന്നാൽ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →