അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബാലാവകാശ കമ്മീഷൻ അം​ഗമായി ചുമതലയിൽ

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സണെ ബാലാവകാശ കമ്മീഷൻ അംഗമാക്കി സർക്കാർ. കുഞ്ഞിനെത്തേടി അമ്മയെത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താൻ നടപടി സ്വീകരിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ അഡ്വ. എൻ. സുനന്ദയ്ക്കാണ് ഉയർന്ന പദവി നൽകിയത്.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകുമ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണായിരുന്നു സുനന്ദ. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പോലീസിനെ അറിയിക്കാനോ താൽക്കാലിക ദത്ത് നടപടി നിർത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ ആയ അഡ്വ. എൻ. സുനന്ദ തയ്യാറായിരുന്നില്ല.

ഇക്കാര്യം സംഭവത്തെ കുറിച്ച് അന്വേഷിച്ച വകുപ്പ് തല അന്വേഷണ റിപ്പോർട്ടിലും പ്രതിപാദിച്ചിട്ടുണ്ട്. അനധികൃതമായി താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സർക്കാർ ആർക്കെതിരെയും ഒരു നടപടിയും എടുത്തില്ല.

നടപടി എടുത്തില്ലെന്ന് മാത്രമല്ല, താൽകാലിക ദത്ത് തടയാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണെയാണ് ഇപ്പോൾ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദവി നൽകിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അഡ്വ എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →