ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു

അമ്മാന്‍: ഫിബ ബാസ്‌കറ്റ്ബോള്‍ ലോകകപ്പ് 2023 ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പൊരുതിത്തോറ്റു. ജോര്‍ദാനെതിരേ നടന്ന മത്സരത്തില്‍ 80-64 നാണ് ഇന്ത്യ തോറ്റത്. മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സ് 11 പോയിന്റും സെജിന്‍ മാത്യു 10 പോയിന്റും നേടി. ഇന്ത്യന്‍ ടീമിന്റെ സമീപ കാലത്തെ മികച്ച പ്രകടനമാണിത്. ജോര്‍ദാനെതിരേ ഇതിനു മുമ്പ് 114-70 നും 102-88 നുമാണ് ഇന്ത്യ തോറ്റത്. ഇന്നലെ ഒന്നാം പാദത്തില്‍ 17-17 നു പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കായി. രണ്ടാംപാദത്തില്‍ ജോര്‍ദാന്‍ മുന്നേറി. മൂന്നാംപാദത്തില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ജോര്‍ദാന് രണ്ട് പോയിന്റ് ലീഡാണ് നല്‍കിയത്. അവസാന ക്വാര്‍ട്ടറില്‍ 21-16 ന്റെ ലീഡുമായി ജോര്‍ദാന്‍ മത്സരം സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →