മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇ ഗ്രൂപ്പില്‍

സൂറിച്ച്: യൂറോപ്പ ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തീരുമാനമായി. ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രകാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് ഇയിലാണ്. യുണൈറ്റഡിനൊപ്പം റയാല്‍ സോസിഡാഡ്, ഷെരിഫ് ട്രാസ്പോള്‍, ഒമനിയെ നൊകോസി എന്നിവരാണ്.

ആഴ്സണല്‍ ഗ്രൂപ്പ് എയിലാണ്. പി.എസ്.വി., ബൊഡോ, എഫ്.സി. സൂറിച് എന്നിവരാണ് ഒപ്പമുള്ളത്. ബി ഗ്രൂപ്പില്‍ ഡൈനാമോ കീവ്, റെനീസ്, ഫെനര്‍ബാഷെ, അയീക് ലാര്‍നാക എന്നിവരാണ്. സി ഗ്രൂപ്പില്‍ എ.എസ്. റോമയ്ക്കൊപ്പം ലൂഡോഗ്രാറ്റ്സ്, റയാല്‍ ബെറ്റിസ്, എച്ച്ജികെ എന്നിവരും കളിക്കും. ഡി ഗ്രൂപ്പില്‍ മാല്‍മോ എഫ്.സി., യൂണിയന്‍ ബെര്‍ലിന്‍, ബ്രാഗ, സെന്റ് ജിലോയിസ് എന്നിവരും ഇ ഗ്രൂപ്പില്‍ ലാസിയോ, ഫെയ്നൂര്‍ദ്, മിഡ്ജാലാന്‍ഡ്, സ്റ്റാം ഗ്രാസ് എന്നിവരുമാണ്. ജി ഗ്രൂപ്പില്‍ ഒളിമ്പിയാകോസ്, ക്വാറാബാഗ്, ഫ്രീബര്‍ഗ്, നാന്റസ് എന്നിവരും എച്ച് ഗ്രൂപ്പില്‍ റെഡ് സ്റ്റാര്‍, മൊണാക്കോ, ഫെറന്‍വാറൂസ്, ട്രാന്‍സോപോര്‍ എന്നിവരും കളിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →