എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്ന ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

കൊച്ചി: നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍നിന്നു പണം കവര്‍ന്നയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശുകാരനായ മുബാറക്കാണ് പിടിയിലായത്. വീണ്ടും തട്ടിപ്പിനായി ഇടപ്പള്ളിയിലെ എ.ടി.എമ്മിനു സമീപം ചുറ്റിപ്പറ്റി നില്‍ക്കുന്നതിനിടെ പോലീസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടുപിടികൂടുകയായിരുന്നു. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കുടുക്കിയത്. തട്ടിപ്പില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.

പ്രതിയില്‍ നിന്ന് ചില ഉപകരണങ്ങളും കണ്ടെടുത്തു. കളമശേരി പ്രീമിയര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് ഏഴുതവണയായി 25,000 രൂപ തട്ടിയെടുത്തു. ബാങ്കിന്റെ മറ്റ് 11 ശാഖകളില്‍ നിന്ന് ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ 18-നാണ് പ്രീമിയര്‍ ജങ്ഷനിലെ എ.ടി.എമ്മില്‍നിന്നു പണം തട്ടിയെടുത്തത്. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണു പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എ.ടി.എമ്മുകളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. പണം നഷ്ടമായവരുടെ കാര്യത്തില്‍ എന്ത് നടപടിയുണ്ടാകുമെന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →