ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രിനരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം. മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഉള്‍പ്പെടെ പിന്നിലാക്കി മോദിയുടെ കുതിപ്പ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 75% മോദിയെ അംഗീകരിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 17 നും 23 നും ഇടയിലായിരുന്നു സര്‍വേ.21% മാത്രം ജനപിന്തുണയുള്ള ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക്-ഇയോളാണ് സര്‍വേയില്‍ ഏറ്റവും പിന്നില്‍. യുെക്രെന് എതിരായ റഷ്യന്‍ അധിനിവേശം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുടെ റേറ്റിങ്ങുകളെ പ്രതികൂലമായി ബാധിച്ചു.മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ആണ് ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത്. 63% മെക്‌സിക്കന്‍ പൗരന്‍മാരും അദ്ദേഹത്തെ അംഗീകരിക്കുന്നു. മൂന്നാമതുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 58% ഓസ്‌ട്രേലിയക്കാരുടെ അംഗീകാരമാണുള്ളത്. 54% പേരുടെ പിന്തുണയുമായി ഇറ്റലിയിലെ മരിയോ ഡ്രാഗി നാലാമതും സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ഇഗാസിയോ കാസിസ് 52% ജനതയുടെ പിന്തുണയോടെ അഞ്ചാമതുമുണ്ട്. മഗ്ദലീന ആന്‍ഡേഴ്‌സണ്‍ – 50% (സ്വീഡന്‍), അലക്സാണ്ടര്‍ ഡി ക്രോ – 43% (ബെല്‍ജിയം), ജയര്‍ ബൊള്‍സോനാരോ – 42% (ബ്രസീല്‍), ഫ്യൂമിയോ കിഷിദ – 38%(ജപ്പാന്‍), െമെക്കല്‍ മാര്‍ട്ടിന്‍ – 39% (അയര്‍ലന്‍ഡ്) ജോ െബെഡന്‍ – 41% (യു.എസ്), ജസ്റ്റിന്‍ ട്രൂഡോ – 39% (കാനഡ), ഇമ്മാനുവല്‍ മാക്രോണ്‍ – 34% (ഫ്രാന്‍സ്), പെഡ്രോ സാഞ്ചസ്- 34% സ്‌പെയിന്‍), ഒലാഫ് ഷോള്‍സ് – 30% (ജര്‍മനി) തുടങ്ങിയവര്‍ പട്ടികയില്‍ ഇവര്‍ക്കു പിന്നിലുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിയിലും നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായില്ലെന്നു സര്‍വേ പറയുന്നു. മോദി രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയാണെന്ന് 72% ഇന്ത്യക്കാരും വിശ്വസിക്കുന്നതായാണ് സര്‍വേഫലം.
ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് മോദിയെന്ന് സര്‍വേ ഫലം
