ലഖ്നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷനായി സംസ്ഥാന പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്രസിങ് ചൗധരിയെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചു. ജാട്ട് സമുദായത്തില്‍നിന്നുള്ള നേതാവും യു.പി. നിയമസഭാ കൗണ്‍സില്‍ അംഗവുമാണ്. ത്രിപുര ഘടകം അധ്യക്ഷനായി രാജീവ് ഭട്ടാചാര്യയെയും നിയമിച്ചു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് സൗദാന്‍ സിങ്ങിനു ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി.
മന്ത്രി ഭൂപേന്ദ്രസിങ് ചൗധരി യു.പി. ബി.ജെ.പി അധ്യക്ഷന്‍
