ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഎംആർ പരീക്ഷ

തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനു വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പർ: 092/2022, 093/2022) തെരഞ്ഞെടുപ്പിനായുള്ള ഒഎംആർ പരീക്ഷ സെപ്റ്റംബർ 03ന്  നടത്തുന്നതാണ്. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റ് പ്രകാരമുള്ള നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →