മത്സ്യ കൃഷിയിലും നേട്ടം കൊയ്ത് കരുമാലൂർ

നെൽകൃഷി കൂടാതെ മത്സ്യ കൃഷിയിലും നേട്ടം കൊയ്യുകയാണ്  കരുമാലൂർ പഞ്ചായത്ത്. പെരിയാറും കൈവഴികളും ചുറ്റി ഒഴുകുന്ന പഞ്ചായത്തിലെ കൃഷി വൈവിധ്യം പേരു കേട്ടതാണ്.

പഞ്ചായത്തിലെ  17, 18 ,19 വാർഡുകൾ കൈപ്പെട്ടി – തത്തപ്പിള്ളി – ആനച്ചാൽ ജലാശയവുമായും പെരിയാറുമായും ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. പ്രദേശങ്ങളിലെ  അധികം പേരും മത്സ്യ കൃഷി ചെയ്തുവരുന്നു.  ഐ.സി എ .ആർ – കൃഷി വിജ്ഞാന കേന്ദ്രം, സി. എം.എഫ്.ആർ. ഐ യുടെ നാല് ഉപഗ്രഹ കരിമീൻ വിത്തുൽപ്പാദന കേന്ദ്രം എന്നിവ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമായി വർഷത്തിൽ  അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ  വിൽപ്പന നടത്തി വരുന്നു.
ചെമ്മീൻ, ഞണ്ട്, കരിമീൻ, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന  സ്കീമിലും സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുമായി 42 കർഷകർ പടുതാകുളത്തിലും ബയോഫ്ലോക്ക് രീതിയിലും പൊതു ജലാശയങ്ങളിൽ കൂട് കൃഷിയും ചെയ്ത് വരുന്നു.

കൃഷി വിജ്ഞാൻ കേന്ദ്രയാണ് കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്. കൃഷി സംബന്ധമായ പുതിയ അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം വിത്തുൾപ്പെടെ ലഭ്യമാക്കുകയും വിൽപ്പനവരെയുള്ള കാര്യങ്ങൾ കേന്ദ്രം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇരുപതാം വാർഡിൽ മാട്ടു പുറത്തുള്ള കൂടുകൃഷി മികച്ച നിലവാരം പുലർത്തുന്നു. ഇവർക്കാവശ്യമായ വിത്ത് ,സബ്സിഡി എന്നിവ ഉൾപ്പെടെ ലഭ്യമാക്കുന്ന കൃഷി വിജ്ഞാൻ കേന്ദ്ര എല്ലാ ഘട്ടത്തിലും മേൽനോട്ടം നടത്തി കർഷകർക്ക് പിന്തുണ നൽകുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →