ഡയറി – ഓഗസ്റ്റ് 26 ന് ബിഗ് സ്ക്രീനിൽ

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് കതിരേശന്റെ പിന്തുണയോടെ നവാഗതനായ ഇന്നിസൈ പാണ്ഡ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ഡയറി. അരുള്‍നിതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഡയറി, ഓഗസ്റ്റ് 26 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

അരുള്‍നിധിയെ കൂടാതെ പവിത്ര മാരിമുത്തു, ചാംസ്, കിഷോര്‍, ജയപ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമായ ഡയറിയുടെ സഹ നിർമ്മാതാവ് ശേഖർ ബാബുവാണ്.

ഡയറിയുടെ സംഗീത സംവിധാനംറോണ്‍ ഏഥന്‍ യോഹാന്‍,ഛായാഗ്രഹണം അരവിന്ദ് സിങ്, എഡിറ്റിംഗ് എസ്പി രാജ സേതുപതി, വിതരണം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →