കീവ്: ക്രീമിയയിലെ റഷ്യന്‍ നാവികസേനാ ആസ്ഥാനം ആക്രമിച്ചു യുക്രൈന്‍. ഡ്രോണ്‍ ആക്രമണം തടയുന്നതില്‍ റഷ്യ പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്. യുക്രൈനില്‍നിന്നു റഷ്യ പിടിച്ചെടുത്ത മേഖലയാണു ക്രീമിയ.റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചാണു ഡ്രോണ്‍ ലക്ഷ്യത്തിലെത്തിയത്. എന്നാല്‍, ആക്രമണം പരാജയപ്പെടുത്തിയെന്നും ആര്‍ക്കും പരുക്കില്ലെന്നും റഷ്യ പ്രതികരിച്ചു.
അതേ സമയം, റഷ്യയില്‍നിന്നു പിടിച്ചെടുത്ത സൈനികവാഹനങ്ങളുടെ പ്രദര്‍ശനം യുക്രൈന്‍ തുടങ്ങി. കീവിലെ തെരുവുകളിലാണു വാഹനങ്ങള്‍ നിരത്തിയിട്ടത്. യുദ്ധത്തില്‍ ഇതുവരെ 44,000 റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടെന്നാണു യുക്രൈന്റെ അവകാശവാദം. 1,800 ടാങ്കുകള്‍ തകര്‍ത്തു.

