ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം 20ന് ആരംഭിക്കും. ടീമുകള്‍ക്ക് 25 വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.
വിദ്യാര്‍ഥി, വിദ്യാര്‍ഥിനി (ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍), ആറന്മുള ശൈലി പുരുഷവിഭാഗം, വെച്ചുപാട്ട് കുട്ടനാട് ശൈലി(വനിത, പുരുഷന്‍) എന്നീ വിഭാഗങ്ങളാണ് മത്സരം.
വനിത, പുരുഷ വിഭാഗങ്ങളിലും വിദ്യാര്‍ഥി വിദ്യാര്‍ഥിനി വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകളെ വീതം മാത്രമേ പങ്കെടുപ്പിക്കൂ. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ജൂനിയര്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്നവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക.