അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

പാലക്കാട് : . അട്ടപ്പാടി പ്ലാമരത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒമ്പത് ആനകളാണ് കൂട്ടത്തിലുള്ളത്. അടുത്തിടെ ഈ പ്രദേശത്തു ഇറങ്ങിയ ആന മല്ലേശ്വരി എന്ന യുവതിയെ ചവിട്ടിക്കൊന്നിരുന്നു. . 2022 ജൂലൈ 28ന് ആയിരുന്നു കാട്ടാന മല്ലേശ്വരിയെ ചവിട്ടി കൊന്നത്

കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, പുലർച്ചെയോടെ വീണ്ടും ഇറങ്ങുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →