മഴ കുറഞ്ഞു: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു.വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും, മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നു വിട്ടിരുന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്.വെള്ളം തുറന്നു വിട്ടിരുന്ന മൂന്നാമത്തെ ഷട്ടര്‍ 14/08/2022 ഞായറാഴ്ച രാവിലെ എട്ടിന് അടച്ചു. ജലനിരപ്പ് റൂള്‍കര്‍വ് പ്രകാരമുള്ള ജാഗ്രതയ്ക്കും മുകളിലാണ്. 2386.74 അടിയാണ് ഞായറാഴ്ച ജലനിരപ്പ്. സംഭരണശേഷിയുടെ 81.38 ശതമാനം വെള്ളമാണ് നിലവിലുള്ളത്. 11.477 ദശലക്ഷം ഘനമീറ്റര്‍ ജലം ദിവസവും അണക്കെട്ടില്‍ ഒഴുകിയെത്തുന്നു.11.9082 ദശലക്ഷം ഘനമീറ്റര്‍ ജലം വൈദ്യുതോല്പാദനത്തിനായി ദിവസവും കൊണ്ടു പോകുന്നുണ്ട്. ഇതുപയോഗിച്ച് 17.778 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഓരോ മൂന്ന് മണിക്കൂറിലും ഉത്പാദിപ്പിക്കുന്നു.ഷട്ടറുകള്‍ അടച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. കുട്ടികളടക്കം 1400 പേര്‍ ഞായറാഴ്ച മാത്രം ഇടുക്കി സന്ദര്‍ശിച്ചു. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ മറ്റെല്ലാ ദിവസങ്ങളും സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →