കൊല്ലം : ഹിന്ദു ഇക്കണോമിക്ക് ഫോറം ട്രാവൻകോർ ബിസിനസ് കോൺക്ലേവ് കേരളത്തിലെ ബിസനസ്സ് സൗഹൃദ അന്തരീക്ഷംമുതൽകുട്ടാക്കി 500 പുതിയ സംരംഭങ്ങൾ ആരംഭിക്കും. കൊല്ലം ബീച്ച്റിസോർട്ടിൽ വച്ചു നടന്ന ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ കേരളത്തിലെ 21 ചാപ്റ്ററുകളിലെ 120 പ്രതിനിധികൾ പങ്കെടുത്ത സൗത്ത്സോൺ കോൺക്ലേവ് സൗത്ത് സോൺ പ്രസിഡന്റ് മൈതാനം വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജു സഗാപിനാഥ് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രാവൻകൂർ ബിസിനസ് കോൺക്ലേവിൽ സംസ്ഥാന നേതാക്കൾ,ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വ്യവസായികളെ സഹായിക്കാൻ ആവിഷ്ക്കരിച്ചിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ശിവകുമാർ ക്ലാസുകൾ നയിച്ചു. അംഗങ്ങൾക്കിടയിൽനിന്നും അറുന്നൂറിലധികം റഫറൻസിലൂടെ 50 കോടിയുടെ ബിസിനസ് കോൺക്ലേവിലൂടെ നടത്തുവാൻ സാധിച്ചു. ഇതിന്റെ തുടർ പ്രവർത്തനത്തിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. 28.08.2022ൽ മലബാർ കോൺക്ലേവും 18.09.2022ൽ കാസർകോട് കോൺക്ലേവും 02.10.2022ൽ ആലപ്പുഴ കോൺക്ലേവും നടത്തുന്നതിനും തീരുമാനമെടുത്തു.
സംസ്ഥാന ട്രഷറർ ഡോ.വിനുകുമാർ, സോൺ പ്രസ്ഡന്റുമാരായ പി.ജെ ഹരികുമാർ, രഞ്ജിത്ത് വിജയൻ, സോൺ സെക്രട്ടറിമാരാ്യ പ്രേം കമലാസനൻ, ബിജുകുമാർ,ഡോ.സാജൻ, ഉണ്ണികൃഷ്ണൻ, വിപിൻകുമാർ, അഡ്വ.ശിവകുമാർ, എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കളായ രാജൻ നായർ പോയിലക്കട, ഡോ.സീതാരാമൻഎന്നിവരെ ചടങ്ങിൽ ആദരിച്ചു.

