ന്യൂ ഡല്‍ഹി : പാക്കിസ്ഥാന്റെ ഐസിസ് ബന്ധമുളള ഭീകര മൊഡ്യൂള്‍ തകര്‍ത്തെന്നും നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും പഞ്ചാബ് പോലീസ്. 3 ഗ്രനേഡുകള്‍, രണ്ട് പിസറ്റലുകള്‍ ഐഇഡി,40 കാട്രിഡ്‌ജുകള്‍, എന്നിവയാണ് പഞ്ചാബ് പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനില്‍ പിടിച്ചെടുത്തത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പഞ്ചാബില്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് പോലീസ് അറിയിച്ചു.
രാജസ്ഥാനില്‍ പാക്കിസ്ഥാനുവേണ്ടി ചാരപ്പണിനടത്തുന്നതായി സംശയിക്കുന്ന രണ്ടുപേര്‍ അറസ്‌റ്റിലായി ബില്‍വാര, പലി ജില്ലകളില്‍ നിന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരപ്രകാരം നാരായണന്‍ലാല്‍ ഗദ്രി, കുല്‍ദീപ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഐസിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍
അതിനിടെ ജെയ്‌ഷെ.ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നുസംശയിക്കുന്ന 19 കാരനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തു. സൈഫുളള എന്നറിയപ്പെടുന്ന ഹൈബുള്‍ ഇസ്ലാമിനെയാണ് ഭീഗര വിരുഗദ്ധസ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പാക്കിസ്ഥാനിലുളളവരുമായും അഫ്‌ഗാനിസ്ഥാനിലുളളവരുമായും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മയെ വധിക്കാന്‍ ചാവേര്‍ ആക്രമണത്തിന് എത്തിയ മുഹമ്മദ് നദീം എന്നയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈഫുളളയുടെ അറസ്റ്റ്.

