സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കുന്നു. ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് തിരുവനന്തപുരം വഞ്ചിയൂർ ഖാദി ബോർഡ് ആസ്ഥാന ഓഫീസിൽ സംഘടിപ്പിക്കുന്ന ”ഖാദി കസ്റ്റമേഴ്‌സ് മീറ്റ് 2022” ൽ വെച്ചാണ് ആദരിക്കുന്നത്. കസ്റ്റമേഴ്‌സ് മീറ്റ് മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിക്കും. സാമുദായിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. ഖാദി സ്ഥിരം വസ്ത്രമാക്കിയ എല്ലാവരും ഖാദി ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങണമെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9946698961.