ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തില്‍ ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ രജസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം ഒരുമിച്ചു പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.നൂപുറിനെതിരായ എല്ലാ കേസുകളും ഡല്‍ഹി പോലീസിന് കൈമാറാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജൂെലെ ഒന്നിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ നൂപുര്‍ ശര്‍മയ്ക്കെതിരേ ശക്തമായ വിമര്‍ശനമാണു സുപ്രീം കോടതി നടത്തിയത്. പ്രവാചകനിന്ദാ വിവാദത്തില്‍ രാജ്യത്തുണ്ടായ എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമര്‍ശിച്ചിരുന്നു. വിവാദത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ബംഗാള്‍, കര്‍ണാടക, യു.പി, ജമ്മുകശ്മീര്‍, അസം എന്നിവിടങ്ങളില്‍ നൂപുറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നൂപുര്‍ ശര്‍മയ്ക്കെതിരായ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഒന്നിച്ച് പരിഗണിക്കും
