സ്വാതന്ത്ര്യ ദിനത്തില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ ചട്ടങ്ങള്‍ പാലിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. ഓഗസ്റ്റ് 15-ന് രാവിലെ  ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ ഗാനം ആലപിക്കുക. 

ഇതിനായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും  ദേശീയ ഗാനം അച്ചടിച്ചു നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാറും പറഞ്ഞു. 

എല്ലാ വീടുകളിലും ദേശീയപതാകയും ഉയര്‍ത്തും. കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളില്‍ തയ്യാറാക്കിയ പതാകകള്‍  വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിക്കും. സ്വാതന്ത്ര്യദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11-ന് എല്ലാ വാര്‍ഡിലും മാനവ സൗഹൃദ റാലിയും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →