അന്തര്‍ ദേശീയ ഗജ ദിനം; തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്യും

അന്തര്‍ ദേശീയ ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ ആഗസ്റ്റ് 12ന് രാവിലെ 9. 45ന് തേക്കടിയില്‍  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍  യാദവ് ഉദ്ഘാടനം ചെയ്യും. തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബി, സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്‍, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തെ ആനകളുടെ സംരക്ഷണം  സംബന്ധിച്ചവീഡിയോ പ്രദര്‍ശനവും വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഗജഗൗരവ് അവാര്‍ഡ് കേന്ദ്ര വനം മന്ത്രി വിതരണം ചെയ്യും. ഗജ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് രമേശ് കെ പാണ്ട, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് , മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ,സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, 
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് സി പി ഗോയല്‍, കേന്ദ്രവനം സെക്രട്ടറി ലീന നന്ദന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി പി  പ്രമോദ്  എന്നിവര്‍ സംസാരിക്കും .

  ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്ര വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രോജക്റ്റ് എലിഫന്റ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. ഇതില്‍ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍, കേന്ദ്ര വനം മന്ത്രാലയത്തിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന്  നാട്ടാനകളുടെ ആരോഗ്യപരിപാലനവും ക്ഷേമവും  സംബന്ധിച്ച കമ്മിറ്റി യോഗം ചേരും. പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സംവാദം നടത്തും. ആദിവാസി നൃത്തവും അരങ്ങേറും. 13ന് സെന്‍ട്രല്‍ പ്രോജക്റ്റ് എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച മീറ്റിങ്ങും ചേരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →