യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം

ഓഹിയോ: യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം. ബട്ട്ളര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രതി സ്റ്റീഫന്‍ മാര്‍ലൊ എന്നയാള്‍ ആയുധം കൈവശംവച്ചിട്ടുണ്ടെന്നും അപകടകാരിയാണെന്നും ടൗണ്‍ഷിപ് പോലിസ് ചീഫ് ജോണ്‍ പോര്‍ട്ടര്‍ പറഞ്ഞു. മോണ്ട്ഗോമറി കൗണ്ടി പോലിസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. പ്രതി ഓഹിയോ വിട്ടതായാണ് സൂചന. ഇയാള്‍ക്ക് ലെക്സിംഗ്ടണ്‍, കെന്റക്കി, ഇന്‍ഡ്യാനപൊളിസ്, ചിക്കാഗോ എന്നീ നഗരങ്ങളില്‍ ബന്ധങ്ങളുണ്ടെന്നും ഇവിടെ എവിടെയെങ്കിലുമായിരിക്കാമെന്നും പോലിസ് കരുതുന്നു. ഒരു വെളുത്ത കാറിലാണ് ഇയാളെ അവസാനം കണ്ടത്. ഇയാളെ കണ്ടാല്‍ ജനങ്ങള്‍ അടുത്തുപോകരുതെന്നും പോലിസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →