കണ്ണൂർ: ജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24–ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകുന്നു.നെടുംപൊയിൽ, തൊണ്ടിയിൽ ടൗണുകളിലെ കടകളിൽ വെള്ളം കയറി
ചെക്കേരി വനമേഖലയിലാണ് ഉരുൾപൊട്ടിയിട്ടുള്ളത്. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നെടുംപൊയിൽ മാനന്തവാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ മേലെ വെള്ളറ എസ്ടി കോളനിയിൽ വീടു തകർന്ന് ഒരാളെ കാണാതായി. നെടുമ്പ്രംചാലിൽ ഒഴുക്കിൽപെട്ട് ഒരു കുട്ടിയെ കാണാതായി. രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി.