2022 ലെ സുബ്രതോ മുഖർജി
എറണാകുളം ജില്ലാ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ജൂനിയർ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ പനമ്പള്ളി നഗർ ജി.എച്ച്.എസ്.എസും ജേതാക്കളായി.
എറണാകുളം സബ്ജൂനിയർ അണ്ടർ 14 വിഭാഗത്തിൽ മൂവാറ്റുപുഴ വീട്ടൂർ എബനേസർ എച്ച്.എസ്.എസ് വിജയിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനത്തിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി .ജി അലക്സാണ്ടർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സമാപന ചടങ്ങിൽ മൂവാറ്റുപുഴ ഡി .ഇ .ഒ – ആർ.വിജയ അധ്യക്ഷത വഹിച്ചു , ആർ .ഡി .എസ് ജി സെക്രട്ടറി ഷാരോൺ പോൾ, ജില്ലാ കോർഡിനേറ്റർ നെഗുൽ ബ്രൈറ്റ്. കായികാധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് എം.പി ബെന്നി, എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബെന്നി തോമസ് എന്നിവർ പങ്കെടുത്തു.
2022 സുബ്രതോ മുഖർജി : എറണാകുളം ജില്ലാ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
