യൂണിയനുമായി ഉരസാനില്ലെന്ന നിലപാടിൽ കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡേ

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ എസ്ഐഎസ്എഫ് കമാണ്ടർക്ക് കത്തയച്ച് പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡേ.. ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാന്റെ തീരുമാനവും മരവിപ്പിച്ചു.യൂണിനുമായുള്ള തർക്കത്തിനിടെയാണ് മുൻ ചെയർമാൻ ബി അശോകൻ ഓഫീസിന് മുന്നിൽ സുരക്ഷ വർദ്ധിപ്പിച്ചത്. ബി അശോകന്റെ അഭിമാന പ്രശ്നങ്ങളായിരുന്ന നടപടികൾ ഓരോന്നായി തിരുത്തുകയാണ് പുതിയ ചെയർമാൻ. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ആദ്യപടിയായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.

സിഐടിയുവുമായി കലഹിച്ചാണ് മുൻ ചെയർമാൻ ബി അശോകന് കസേര തെറിച്ചത്. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷയും യൂണിയൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയും ഉൾപ്പെടെ നിരന്തരം ചെയർമാനും യൂണിയനുമായി കൊമ്പുകോർത്തിരുന്നു. എന്നാൽ പുതിയ ചെർമാൻ രാജൻ ഖൊബ്രഗഡേ യൂണിയനുമായി ഉരസാനില്ലെന്ന നിലപാടിലാണ്. ചെയർമാൻറെ ഓഫീസിന് മുന്നിലെ സ്റ്റേറ്റ് ഇൻഡ്രസട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സുരക്ഷ 01/08/22 മുതൽ വേണ്ടെന്ന് ചൂണ്ടികാട്ടി രാജൻ ഖൊബ്രഗഡേ കമാണ്ടർക്ക് കത്തയച്ചു.
ചെയർമാനുമായുള്ള കൂടിക്കാഴ്ച്ചകൾക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ ബി അശോക് ഉപയോഗിച്ചിരുന്ന വാക്കി ടോക്കിയും പുതിയ ചെയർമാൻ ഇതേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ബി അശോക് ഉപയോഗിച്ചിരുന്ന മൂന്ന് ഔദ്യോഗിക വാഹനങ്ങളും രാജൻ ഖൊബ്രഗഡേ ഒഴിവാക്കി. പുതുതായി രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാന്റെ പർച്ചേഴ്സ് ഓർഡറും മരവിപ്പിച്ചു. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്നാണ് ചെയർമാന്റെ ഓഫീസ് പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →