വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും അതിതീവ്ര മഴ തുടരുന്നതിനിടെ ദുരന്തങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിഴിഞ്ഞത്ത് കാറ്റിനെ തുടര്‍ന്ന് കടലില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ടീംസണ്‍ (27) എന്ന മത്സ്യ തൊഴിലാളിയാണ് മരിച്ചത്. പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.. കോട്ടയം മൂന്നിലാവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടി. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രം വെള്ളിയാഴ്ചവരെ അടച്ചു. ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്ര നിരോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →