രണ്ട് ആനക്കൊമ്പുമായി നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുമായി നാലുപേരെ തൃശൂര്‍ ഫോറസ്റ്റ് സ്‌ക്വാഡ് പിടികൂടി. ചെങ്ങന്നൂര്‍ ഉണ്ണികൃഷ്ണവിലാസം വീട്ടില്‍ കെ. മനോജ് (38), കൊല്ലം നെട്ടയം സ്വദേശി അനില്‍കുമാര്‍ (47), വടക്കാഞ്ചേരി ആലിംചിറയില്‍ എ.കെ. ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നിവരാണ് പിടിയിലായത്. ആറാട്ടുപുഴ മന്ദാരം കടവിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ ആനക്കൊമ്പ് കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നെന്ന തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്‌ക്വാഡ് ജില്ലയില്‍ പലയിടത്തും വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ആറാട്ടുപുഴയിലെത്തിയ സംഘത്തെപ്പറ്റി വിവരമറിഞ്ഞത്.ഏറെ നേരത്തെ നിരീക്ഷണത്തിനൊടുവിലാണു പിടികൂടിയത്. ഇവിടെ ആനക്കൊമ്പ് വില്‍പ്പന നടത്താനുള്ള ശ്രമത്തിലായിരുന്നെന്നും സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രതികളെയും തൊണ്ടിമുതലും, കാറുകളും പട്ടിക്കാട് റേഞ്ച് ഓഫീസര്‍ക്കു കൈമാറി. അന്വേഷണ സംഘത്തില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ടി. ഉദയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശശികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.യു. പ്രഭാകരന്‍, കെ. ഗിരീഷ് കുമാര്‍, പി.എസ്. സന്ദീപ്, ബേസില്‍ ജേക്കബ്, ഡ്രൈവര്‍ വി. പ്രദീപ് എന്നിവരുമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →