തിംഫു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഭൂട്ടാനിലെത്തി. ഇന്ത്യയെ സംബന്ധിച്ചു തന്ത്രപരമായ പ്രധാന്യമുള്ള ഭൂട്ടാനിലെ ഡോക്ലാം മേഖലയ്ക്ക് കിഴക്കായി ചൈന പുതിയ ഗ്രാമം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ജിഗ്മെ വാഗ്ചുക് രാജാവുമായും റോയല്‍ ഭൂട്ടാന്‍ ആര്‍മിയുടെ മേധാവിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
സന്ദര്‍ശനം ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ലാം മേഖലയിലെ ചൈനീസ് ഇടപെടലും ചര്‍ച്ചയാകും. 2017 ല്‍ ഡോക്ലാമില്‍ ഭൂട്ടാന്റെ പ്രദേശത്തേക്കു ചൈന റോഡ് നീട്ടാന്‍ ശ്രമിച്ചതോടെ ഇന്ത്യയും ചൈനയും തമ്മില്‍ 73 ദിവസം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

