ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച്

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ട്രേറ്റുകളിലേക്കും 2022 ജൂലൈ 30 ശനിയാഴ്ച മാർച്ച് നടക്കുംത്തും .

രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ചിൽ എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും അണിചേരും. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു.

ഇതിൻ്റെ ആദ്യഘട്ടമായാണ് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീൻ ഹാജി മാർച്ചിനെ അഭിസംബോധന ചെയ്യും. കളക്ടറായുള്ള ശ്രീറാമിൻ്റെ നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്ന സംശയം ഉന്നയിച്ചു കൊണ്ടാണ് സുന്നി സംഘടനകൾ പ്രക്ഷോഭരംഗത്തിറങ്ങിയത്.

കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകൾ നശിപ്പിച്ചയാളുമാണ് എന്നിരിക്കെ പ്രതിക്ക് ഉന്നത വിധി ന്യായാധികാരമുള്ള സ്ഥാനങ്ങൾ നൽകിയത് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും. സർക്കാർ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെം കേരള മുസ്ലിം ജമാഅത്ത് നേതാവ് എസ്.ശറഫുദ്ദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →