ബഫർസോൺ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ഉത്തരവ് തിരുത്തലിൽ തീരുമാനം

തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ഉത്തരവ് തിരുത്തലിൽ 27/07/22 ബുധനാഴ്ച തീരുമാനം വന്നേക്കും. 2019 -ലെ ഉത്തരവ് തിരുത്തൽ മന്ത്രിസഭ 27/07/22 ബുധനാഴ്ച പരിഗണിക്കും. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ല എന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് നീക്കം. വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫര്‍ സോണിൽ ഉൾപ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്.

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.

ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജിയെത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷൻ ആണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേരളം ഇപ്പോൾ.

കേരളത്തിൽ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയുടെ ഓരോ കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിനും നിർമ്മാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കിയിരുന്നു. കേരളം പരിസ്ഥിതി ലോല മേഖല നിർണയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →