ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ജൂലൈ 27ന്

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഫസ്റ്റ് ചെക്ക്’ ക്യാന്‍സര്‍ നിര്‍ണയ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണിയാപുരം മെഡിഷോര്‍ ലാബില്‍ നാളെ (ജൂലൈ 27 ന്) രാവിലെ 10  മുതല്‍ 12 മണി വരെയാണ് ക്യാമ്പ്. വായ്, സ്തനം, ഗര്‍ഭാശയം എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ സംബന്ധിച്ച പരിശോധനകള്‍ നടത്തും.  തുടര്‍ പരിശോധനകള്‍ വേണ്ടവര്‍ക്ക് ആര്‍.സി.സിയില്‍ സൗജന്യ പരിശോധന ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8921329114, 8893222639.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →