കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മകള്‍ക്ക് അനധികൃത ബാറുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്. തന്റെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നുമാണ് സ്മൃതി ഇറാനിയുടെ ആവശ്യം. പ്രതിപക്ഷനിരയിലെ പ്രമുഖരായ ജയ്റാം രമേശ്, പവന്‍ ഖേര, നെറ്റാ ഡിസൂസ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. സ്മൃതി ഇറാനി മുന്‍പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെക്കുറിച്ച് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടത്. മന്ത്രിയുടെ മകളുമായി ഇതേ ഹോട്ടലില്‍ ഒരു ഫുഡ്ബ്ലോഗര്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →