സ്വർണക്കടത്ത്​ കേസിലെ വെളിപ്പെടുത്തലിന്റെ പ്രതികാരമാണ്​ തനിക്കെതിരെയുളള വേട്ടയാടലെന്ന് ക്രൈം നന്ദകുമാർ

കൊച്ചി: തനിക്കെതിരെ നടക്കുന്നത്​ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയൻറെയും മന്ത്രി പി.എ.മുഹമദ്​ റിയാസിൻറെയും പ്രതികാര നടപടികളാണെന്ന്​ ക്രൈം നന്ദകുമാർ. താൻ ഭരണകൂട ഭീകരതയു​ടെ ഇരയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെ ഒരു തെളിവുമില്ലെന്ന്​ കോടതി കണ്ടെത്തി. തൻറെ ഓഫിസ്​ റെയ്​ഡ്​ ചെയ്​ത്​ പല വിലപ്പെട്ട തെളിവുകളും പൊലീസ്​ കൊണ്ടുപോയി. തന്നെ അറസ്റ്റ്​ ചെയ്തശേഷം പി.സി. ജോർജിനെയും സ്വപ്നയെയും കുറിച്ചാണ്​ പൊലീസ്​ അന്വേഷിച്ചത്​. സ്വർണക്കടത്ത്​ കേസിലെ വെളിപ്പെടുത്തലിന്റെ പ്രതികാരമാണ്​ തനിക്കെതിരായ നിരന്തര വേട്ടയാടലെന്നും നന്ദകുമാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →