വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കാണണം:മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അതിഥിയായി കരുതി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നതു കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി മുന്നറിയിപ്പ് നല്‍കി.അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം കാണാന്‍ അനുവാദം തേടി ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ മുന്നറിയിപ്പ്. അമ്മയും മകളും താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്താണു പരാതിക്കാരനും താമസിക്കുന്നത്. വിവാഹമോചനത്തിനു ശേഷം മക്കളെ കാണാനെത്തുമ്പോള്‍ നല്ല പെരുമാറ്റമല്ല ഉണ്ടാകുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. അതിഥിയെ ആദരപൂര്‍വം സ്വീകരിക്കുന്ന ഭാരതീയ പാരമ്പര്യം പിന്തുടരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് കുട്ടികളോടുള്ള പീഡനമാണ്. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിര്‍ദേശിച്ചു. വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →