നടിയെ ആക്രമിച്ച കേസ്; ചെമ്പൻ വിനോദും, രഞ്ജു രഞ്ജിമാരും സാക്ഷികൾ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകന്റെ മൊഴിയിൽ കാമ്പുണ്ടെന്ന് പോലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക്ക് അബുവും, ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം മഞ്ജു വാര്യരും, രഞ്ജു രഞ്ജിമാരും കൂടി സാക്ഷികൾ ആകും. വീട്ടുജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേർത്തു.

” ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ് – ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു ” – ക്രൈം ബ്രാഞ്ച് പറയുന്നു.

110 സാക്ഷികളാണ് കേസിൽ ഉള്ളത്. കേസിൽ കാവ്യ മാധവൻ സാക്ഷിയാകുമെന്ന വിവരം 22/07/22 വെള്ളിയാഴ്ച തന്നെ പുറത്തുവന്നിരുന്നു. ഒപ്പം കാവ്യാമാധവന്റെ അച്ഛനും, അമ്മയും കേസിൽ സാക്ഷികളാണ്. ദൃശ്യങ്ങൾ പൾസർ സുനിയിൽ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ്സ് വഴിയാണോ ദിലീപിന് ലഭിച്ചത് എന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശം ഇല്ലെന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →