മാര്‍ അത്തനേഷ്യസ് കോളജിന് അഭിമാന നിമിഷം

കോതമംഗലം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായി എല്‍ദോസ് പോള്‍ മാറുമ്പോള്‍ കോതമംഗലവും മാര്‍ അത്തനേഷ്യസ് കോളജിനും അഭിമാന നിമിഷം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പ് ഫൈനലിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എല്‍ദോസ്. 22/07/22 രാവിലെ നടന്ന യോഗ്യത മത്സരത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യന്‍ സമയം 24/07/22 ഞായറാഴ്ച പുലര്‍ച്ചെ ആറു മുതലാണ് ഫൈനല്‍. അത്ലറ്റിക്സില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുന്ന ഒമ്പത് മലയാളികളിലൊരാളാണ്. എം.എ. യുടെ സംഭാവനകളായ മൂന്ന് താരങ്ങളിലൊരാളും. എല്‍ദോസ് പോളിനെ കൂടാതെ അബ്ദുള്ള അബൂബക്കര്‍, തമിഴ്നാട് സ്വദേശി പ്രവീണ്‍ ചിത്രവേല്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ചു. എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ ഒരേ കാലഘട്ടത്തില്‍ പഠിച്ചവരാണ്.എല്‍ദോസ് 2015 ലാണ് ഇവിടെയത്തിയത്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി.പി. ഔസേപ്പായിരുന്നു കോച്ച്. ബിരുദം രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ തന്നെ നാവിക സേനയിലെത്തി. ബിര്‍മിങാമില്‍ 28 ന് തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും എല്‍ദോസ് ഇന്ത്യയുടെ പ്രതീക്ഷയാണ്. രാമമംഗലം പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →